Thursday, December 13, 2012


എന്റെ കുട്ടിക്കാല ഒര്‍മ്മകള്‍

ദാര്യദ്രത്തിന്റെ മടിത്തട്ടില്‍ കളിച്ച് നടന്ന കാലത്ത് ഞങളുടെ വീട്ടിനടുത്തു പണിത ഓലമേഞ്ഞ അംഗണ്‍വാടിയില്‍ നിന്നാണ് എന്റെ വിദ്യഭ്യാസം തുടങുന്നത് . അന്ന് മിക്കവാറും കുട്ടികളെയും വീട്ടിലുള്ള ശല്യം ഒഴിവാക്കാനും നേരത്തിനുള്ള ഭക്ഷണത്തിനും വേണ്ടിയായിരുന്നു അംഗണ്‍വാടിയില്‍ പറഞ്ഞയക്കാറ് അങനെ ഉപ്പുമാവിനുമാത്രം പോയിരുന്ന എന്നേയും അവിടെ ഒരംഗമാക്കി. ഓലമേഞ്ഞ മേല്‍ക്കൂരക്ക് കീഴേ മണ്ണ് തേച്ച തറയിലിരുന്ന് ,നാരീ.. നാരീ.... ചിറ്റീവ.....കളിച്ചും ചിരിച്ചും ഒരു കൂട്ടം പെരുച്ചാതിമാളങളെ സാക്ഷിയാക്കി ദിവസങള്‍ കടന്നു പോയികൊണ്ടിരുന്നു...... പലര്‍ക്കും കാര്യമായ കലാപരിപാടി കരച്ചില്‍ തന്നെ വന്നതുമുതല്‍ തുടങി പോകുന്നത് വരെ നീളും. അക്കാര്യത്തില്‍ ഞാന്‍ തന്നെ മാന്യന്‍ കരയണമെന്ന് തോന്നിയാല്‍ നേരെ വീട്ടിലേക്ക്..... എന്റെ വീട് അടുത്തായതിനാല്‍ എപ്പോള്‍ വേണമെങിള്ലും വരുവാനും പോവാനുമുള്ള സ്വാതന്ദ്ര്യം ഉണ്ടായിരുന്നു അത് ഞാന്‍ പരമാവതി മുതലാക്കാറുമുണ്ടായിരുന്നു. അന്ന് എനിക്ക് ഏറ്റവും പേടി സര്‍ക്കാര്‍ ജീപ്പായിരുന്നു. കാരണം അത് അംഗണ്‍വാടിയിലേക്ക് വരുന്നത് പലപ്പോഴും കുത്തിവെപ്പിനായിരിക്കും പിന്നെ എന്നെ അവിടെങും കാണില്ല. ഉച്ചക്കഞ്ഞി സമയമായാല്‍ ഞാന്‍ വീട്ടിലേക്കോടും അപ്പൊഴെക്കും ചമ്മന്തി റെഡിയായിട്ടുണ്ടാവും അതുമായി തിരിച്ചോടും. കളിച്ചും ചിരിച്ചും ഒച്ചയും ബഹളങളൊക്കെയായി കുറച്ചു നാള്‍. അങനെ ഒരു ദിവസം ചമ്മന്തിക്ക് പോയ ഞാന്‍ വന്നപ്പോഴേക്കും എല്ലാവരും ഭക്ഷണമൊക്കെ കഴിച്ച് പ്ലേറ്റ് കണ്ണാടിയാക്കി എന്റെ മുഖത്തേക്ക് തിരിച്ച് കളിയാക്കാന്‍ തുടങി ഞാന്‍ ചമ്മന്തി അവിടെയിട്ട് വീട്ടിലേക്ക് ഒറ്റയോട്ടം. പിന്നെ തിരിച്ച് പോവാന്‍ എന്റ്റെ അഭിമാനം അനുവദിച്ചില്ല. അതോടെ എന്റെ സംഭവബഹുലമായ അംഗണ്‍വാടി വിദ്യഭ്യാസം അവസാനിച്ചു .

പടിക്കല്‍ ജി.എം.പി സ്കൂളിലാണ് എന്റെ ഒന്നാം ക്ലാസ് വിദ്യാഭ്യാസം ആരംഭിക്കുന്നത്. പുത്തനുടുപ്പുമിട്ട് ഞാനെന്ന മഹാസംഭവം ഉപ്പയുടെ കൂടെ സ്കൂളിലേക്ക്...... ആദ്യമായതിനാലാവാം പല കുട്ടികളും മത്സരിച്ചുള്ള കരച്ചിലാണ് .എന്നെപ്പോലുള്ള പരിചയസമ്പന്നര്‍!! മസിലും പിടിച്ച് ഇതൊക്കെ നമ്മളെത്ര കണ്ടതാ എന്ന മട്ടില്‍ മറ്റുള്ളവരെ കളിയാക്കി നടന്നു. അങനെ എനിക്ക് പെട്ടെന്ന് തന്നെ നാല് ചങാതിമാരെയും കിട്ടി.എന്തിനും വേണല്ലോ ഒരു ഗ്യാങ് കുറച്ച് ദിവസങള്‍ക്കു ശേഷം ഞങളിലൊരാളുടെ കയ്യിലതാ.....ഒരു അലുമണിപ്പെട്ടി!! അത് ഗ്രൂപ്പിന്റെ ലീഡറായ എനിക്ക് തീരെ ഇഷ്ട്പ്പെട്ടില്ല. ഞാന്‍ വിട്ടുകൊടിത്തില്ല എന്റെ അഭിമാനത്തിന്റെ പ്രശ്നമാണ് ഞനും നാളെ പെട്ടികൊണ്ടുവരുമെന്ന് വീമ്പിളക്കി അന്ന് പിരിഞ്ഞു. വീട്ടിലെത്തി കാര്യങള്‍ അവതരിപ്പിച്ചു ഒരുകാര്യവുമുണ്ടായില്ല അങനെ കരഞ്ഞ് തളര്‍ന്നിരിക്കുമ്പോഴാണ് അത് എന്റെ ശ്രദ്ധയില്‍ പെട്ടത് വീടിന്റെറ മൂലയിലതാ ഒരു ഇരുമ്പ് പെട്ടിയിരിക്കുന്നു!! അതിലുള്ളതല്ലാം വാരിവലിച്ചിട്ട് എന്റെ ഒരറ്റം പൊട്ടിയ സ്ലേറ്റും വെള്ളത്തണ്ടും കുറച്ച് പെന്‍സില്‍ പൊട്ടുകളുമായി യെന്നെക്കളും വലിയ എടുത്താല്‍ പൊങാത്ത ഇരുബ്ബ് പെട്ടിയും തലയിലേറ്റി ഞനെന്ന സംഭവം വേച്ച് വേച്ച് സ്കൂളിലേക്ക് ........സ്കൂളിലെത്തിയപ്പോഴെക്കും കുട്ടികള്‍ പെട്ടിക്ക് ചുറ്റുംകൂടി എനിക്കുമുണ്ടാ‍ാ പെട്ടി!! എന്ന മട്ടില്‍ എല്ലാവരെയുമൊന്ന് കണ്ണുരുട്ടി നോക്കി. ഞാന്‍ പെട്ടിതുറന്ന് വലിയ സംഭവമെന്ന മട്ടില്‍ സ്ലേട്ടും പെന്‍സിലുമെടുത്ത് എന്തൊക്കയോ കുത്തി വരച്ചു. ഭഹളം കേട്ട് ടീച്ചര്‍ എത്തി പെട്ടി കണ്ട് ടീച്ചര്‍ ഞെട്ടി!!!! ടീച്ചര്‍ എന്നെയും കൂട്ടി ഓഫീസിലേക്ക് കൊണ്ട് പോയി എല്ലാവരും എന്നെനോക്കി ചിരിക്കുന്നു... എനിക്കൊന്നും മനസ്സിലായില്ല. ഈ പെട്ടിയുമായി ഇനി സ്കൂളില്‍ വരരുതെന്ന് പറഞ്ഞപ്പോഴാണ് എനിക്ക് കാര്യത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്
അങിനെ ചിരിച്ചും കളിച്ചും രസിച്ചും അടുത്ത വീട്ടിലെ പുളിമരത്തില്‍ കല്ലെറിഞ്ഞും കോട്ടി കളിച്ചും ഞാനെന്ന ഹീറോയ്ക്ക് അഞ്ച് വര്‍ഷം കടന്ന് പോയതെങിനെയെന്നറിഞ്ഞില്ല.

പിന്നെ ആറും ഏഴും ക്ലാസുകള്‍ ചേളാരി യു.പി സ്കൂളിലായിരുന്നു. എന്റെ ഹൈസ്കൂള്‍, ഹയര്‍ സെകന്‍റ്ററി വിദ്യാഭ്യാസം മേലെ ചേളാരി ജി.വി.എച്ച്.എസിലും പൂര്‍ത്തിയാക്കി. യൂനിവേഴ്സിറ്റി കോര്‍പ്പറേറ്റീവ് കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുബ്ബോഴാണ് എന്നെത്തേടി ആ വിവരം എത്തിയത് എനിക്ക് ഗള്‍ഫിലേക്കുള്ള വിസ വന്നിട്ടുണ്ടെന്ന സത്യം!!!!. അങനെ ഞാന്‍ എന്റെ കോളേജ് വിദ്യാഭ്യാസത്തിന് ഫുള്‍ സ്റ്റോപ്പിട്ടുകൊണ്ട് നാടിന് ഒരു പ്രവാസിയെക്കൂടി സമ്മാനിച്ച് ഗള്‍ഫിലേക്ക് വിമാനം കയറി.